ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്: വ്യാ​ജ​രേ​ഖ ച​മ​ച്ച​തി​ന് ഷു​ക്കൂ​ര്‍ വക്കീലിനെതിരെ കേ​സ്

07:40 PM Jul 22, 2023 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട ആ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മു​ന്‍ ജി​ല്ലാ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റും സി​നി​മാ​ന​ട​നു​മാ​യ അ​ഡ്വ.​സി. ഷു​ക്കൂ​ര്‍ ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍​ക്കെ​തി​രെ മേ​ല്‍​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ള​നാ​ട് ക​ട്ട​ക്കാ​ല്‍ ന്യൂ ​വൈ​റ്റ് ഹൗ​സി​ല്‍ എ​സ്.​കെ. മു​ഹ​മ്മ​ദ് കു​ഞ്ഞി(78)​യു​ടെ ഹ​ര്‍​ജി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

ഖ​മ​ര്‍ ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ഡ​യ​റ​ക്ട​റാ​ണെ​ന്ന നി​ല​യി​ല്‍ ത​നി​ക്കെ​തി​രേ വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്നാ​ണ് പ​രാ​തി. ഹൊ​സ്ദു​ര്‍​ഗ് ഒ​ന്നാം​ക്ലാ​സ് ജു​ഡീ​ഷല്‍ മ​ജി​സ്‌​ട്രേ​റ്റ് (ര​ണ്ട്) കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ത​ന്‍റെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ​യാ​ണ് ത​ന്നെ ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​റാ​യി അ​വ​ത​രി​പ്പി​ച്ച​തെ​ന്നാ​ണ് മു​ഹ​മ്മ​ദ് കു​ഞ്ഞി ഹ​ര്‍​ജി​യി​ല്‍ പറയുന്നത്. മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ മു​ന്‍ എം​എ​ല്‍​എ എം.​സി. ക​മ​റു​ദ്ദി​നും പൂ​ക്കോ​യ ത​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​തി​ക​ളാ​യ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സി​ലെ 11-ാം പ്ര​തി​യാ​ണ് മു​ഹ​മ്മ​ദ് കു​ഞ്ഞി.