ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട: ര​ണ്ടുപേ​ർ പി​ടി​യി​ൽ

07:09 PM Jul 22, 2023 | Deepika.com
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. പോ​ലീ​സും ക​സ്റ്റം​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ​ നി​ന്നാ​യി 78 ല​ക്ഷം രൂ​പ വ​രു​ന്ന 1,321 ഗ്രാം ​സ്വ​ർ​ണം ക​ണ്ടെ​ടു​ത്തു.

ധ​ർ​മ​ടം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഹി​ൽ, മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി ജാ​ബി​ർ പു​തി​യ​പു​ര​യി​ൽ എ​ന്നി​വ​രി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തു​നി​ന്നാ​ണ് ഒ​രു കി​ലോ​യോ​ളം വ​രു​ന്ന സ്വ​ർ​ണ​വു​മാ​യി വി​മാ​ന യാ​ത്ര​ക്കാ​ര​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ധ​ർ​മ​ടം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഹി​ൽ​നി​ന്നു 930 ഗ്രാം ​സ്വ​ർ​ണ​മാ​ണ് എ​യ​ർ​പോ​ർ​ട്ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ജാ​ബി​റി​ൽ​നി​ന്നു 391 ഗ്രാം ​സ്വ​ർ​ണം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സും പി​ടി​കൂ​ടി.

എ​യ​ർ​പോ​ർ​ട്ട് സ്റ്റേ​ഷ​ൻ എ​സ്ഐ കെ.​വി.​പ്ര​ശാ​ന്ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഷാ​ർ​ജ​യി​ൽ നി​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലാ​ണ് ഇ​രു​വ​രും എ​ത്തി​യ​ത്.

മു​ഹ​മ്മ​ദ് ഷാ​ഹി​ലി​ന്‍റെ ബാ​ഗേ​ജു​ക​ൾ​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ജ്യൂ​സ് മി​ക്സ​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് വ​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. ജാ​ബി​ർ ധ​രി​ച്ച ഷ​ർ​ട്ടി​ലും പാ​ന്‍റി​ലും പേ​സ്റ്റ് രൂ​പ​ത്തി​ൽ സ്വ​ർ​ണം ഒ​ട്ടി​ച്ചാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.