പു​നി​യ​ക്കും ഫോ​ഗ​ട്ടി​നും ഏ​ഷ്യ​ൻ ഗെ​യിം​സ് യോ​ഗ്യ​ത; ഹ​ർ​ജി കോ​ട​തി ത​ള്ളി

10:50 PM Jul 22, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ​ൻ ഗെ​യിം​സി​ലേ​ക്ക് ബ​ജ്രം​ഗ് പു​നി​യ​ക്കും വി​നേ​ഷ് ഫോ​ഗ​ട്ടി​നും നേ​രി​ട്ട് പ്ര​വേ​ശ​നം ന​ൽ​കി​യ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്ത് ഗു​സ്തി​താ​ര​ങ്ങ​ളാ​യ അ​ന്തിം പ​ങ്ക​ലും സു​ജീ​ത് ക​ൽ​ക​ലും ന​ൽ​കി​യ ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി.

ജ​സ്റ്റീ​സ് സു​ബ്ര​ഹ്മ​ണ്യം പ്ര​സാ​ദി​ന്‍റെ ബെ​ഞ്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. ഗു​സ്തി താ​ര​ങ്ങ​ളാ​യ ബ​ജ്രം​ഗ് പു​നി​യ​ക്കും വി​നേ​ഷ് ഫോ​ഗ​ട്ടി​നും ഏ​ഷ്യ​ൻ ഗെ​യ്സിം​ന് നേ​രി​ട്ട് യോ​ഗ്യ​ത ന​ൽ​കി​യ ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ (ഐ​ഒ​എ) തീ​രു​മാ​നം കോ​ട​തി ശ​രി​വ​യ്ക്കു​ക​യും ചെ​യ്തു.

ഐ​ഒ​എ അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി​യാ​ണ് ഫോ​ഗ​ട്ടിനും (53 കി​ലോ​ഗ്രാം), പു​നി​യ​ക്കും (65 കി​ലോ​ഗ്രാം) ഏ​ഷ്യ​ൻ ഗെ​യിം​സി​ലേ​ക്ക് നേ​രി​ട്ട് യോ​ഗ്യ​ത ന​ൽ​കി​യ​ത്. മ​റ്റ് ഗു​സ്തി​താ​ര​ങ്ങ​ൾ ഇ​ന്ത്യ​ൻ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട​ണ​മെ​ങ്കി​ൽ സെ​ല​ക്ഷ​ൻ ട്ര​യ​ലി​ൽ യോ​ഗ്യ​ത തെ​ളി​യി​ക്ക​ണം.

ഏ​ഴ് വ​നി​താ ഗു​സ്തി​താ​ര​ങ്ങ​ളെ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ബ്രി​ജ് ഭൂ​ഷ​ൺ സിം​ഗ് പീ​ഡി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന വ്യ​ക്തി​ക​ളാ​യി​രു​ന്നു ഫോ​ഗ​ട്ടും പു​നി​യ​യും.