ഇ​ൻ​ഡി​ഗോ തെ​റ്റ് സ​മ്മ​തി​ക്ക​ണം: ഇ.​പി. ജ​യ​രാ​ജ​ൻ

11:13 PM Jul 22, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: യാ​ത്രാ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​ൻ​ഡി​ഗോ വി​മാ​ന​ക്ക​മ്പ​നി തെ​റ്റ് സ​മ്മ​തി​ക്ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. വി​മാ​ന​ത്തി​നു​ള്ളി​ൽ അ​ക്ര​മം ന​ട​ത്തി​യ​വ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ കാ​ലം ത​നി​ക്ക് ഇ​ൻ​ഡി​ഗോ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ കു​റ്റ​പ്പെ​ടു​ത്തി.

ഇ​ൻ​ഡി​ഗോ ചെ​യ്ത​ത് ഗു​രു​ത​ര തെ​റ്റാ​ണ്. അ​ത് സ​മ്മ​തി​ക്ക​ണം. മാ​പ്പ് പ​റ​യി​ക്ക​ൽ ഫ്യൂ​ഡ​ൽ സ​മ്പ്ര​ദാ​യ​മാ​ണെ​ന്ന​തി​നാ​ൽ അ​തി​ന് നി​ർ​ബ​ന്ധി​ക്കു​ന്നി​ല്ല. പ​ക്ഷേ പ​റ്റി​യ തെ​റ്റ് ഇ​ൻ​ഡി​ഗോ സ​മ്മ​തി​ക്ക​ണ​മെ​ന്നും ഇ​പി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ൻ​ഡി​ഗോ​യു​ടെ യാ​ത്ര​വി​ല​ക്കി​ന് ഒ​രു വ​ർ​ഷം തി​ക​യു​ന്ന വേ​ള​യി​ലാ​ണ് ഇ​പി​യു​ടെ പ്ര​തി​ക​ര​ണം. മൂ​ന്നാ​ഴ്ച​ത്തെ വി​ല​ക്കാ​ണ് ജ​യ​രാ​ജ​ന് ഇ​ൻ​ഡി​ഗോ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വി​ല​ക്ക് ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​പി പി​ന്നെ ഇ​ൻ​ഡി​ഗോ​യി​ൽ ക​യ​റി​യി​ട്ടി​ല്ല.