ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ കറന്‍സി വേട്ട.10 കോടി രൂപ മൂല്യമുള്ള വിദേശ കറന്‍സിയാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ നടന്നിട്ടുള്ള വിദേശ കറന്‍സി വേട്ടയില്‍ ഏറ്റവും വലുതാണിത്.
സംഭവത്തില്‍ മൂന്ന് താജിക്കിസ്ഥാന്‍ സ്വദേശികൾ പിടിയിലായി. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടുന്നതായാണ് വിവരം. ഇസ്താംബൂളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയിലാണ് ഇവര്‍ പിടിയിലായത്.
10.6 കോടി രൂപയ്ക്ക് തുല്യമായ വിദേശ കറന്‍സിയാണ് (7,20,000 യുഎസ് ഡോളറും 4,66,200 യൂറോയും) ഇവരില്‍ നിന്നും കണ്ടെടുത്തത്. ലഗേജില്‍ സൂക്ഷിച്ചിരുന്ന ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സി.
ഡല്‍ഹിയില്‍ 10 കോടി രൂപയുടെ വിദേശ കറന്‍സി വേട്ട
04:22 PM Jul 22, 2023 | Deepika.com