വീട്ടമ്മ കിണറ്റിൽ മരിച്ചനിലയിൽ

02:10 PM Jul 22, 2023 | Deepika.com
കോഴിക്കോട്: വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു. കോഴിക്കോട് ഈങ്ങാപ്പുഴയിലാണ് സംഭവം. ഈങ്ങാപ്പുഴ പുറ്റേന്‍കുന്ന് അനിത (52) ആണ് മരിച്ചത്.

മുക്കത്തുനിന്നും അഗ്നിശമനസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.