മ​ഹാ​രാ​ഷ്ട്ര​യി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍; മ​ര​ണം 22 ആ​യി

11:09 AM Jul 22, 2023 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ റാ​യ്ഗ​ഡി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​ര​ണം 22 ആ​യി. ഒ​രു മൃ​ത​ദേ​ഹം കൂ​ടി​യാ​ണ് ഇ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഇ​നി​യും നൂ​റോ​ളം പേ​ര്‍ മ​ണ്ണി​ന​ടി​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് റാ​യ്ഗ​ഡി​ലെ ഇ​ര്‍​ഷ​ല്‍​വാ​ഡി​യി​ലുള്ള ആദിവാസിഗ്രാമത്തിൽ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. ഇ​രു​ച​ക്ര​വാ​ഹ​നം പോ​ലും എ​ത്താ​ത്ത പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ദു​ഷ്‌​ക​ര​മാ​ണ്.

അ​പ​ക​ട​സ്ഥ​ല​ത്ത് ഇ​തു​വ​രെ ജെ​സി​ബി ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​ല​മു​ക​ളി​ലേ​ക്ക് ന​ട​ന്ന് മാ​ത്ര​മാ​ണ് എ​ത്താ​ന്‍ ക​ഴി​യു​ക. മ​റ്റ് പ​ണി ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ല​വി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ക​ന​ത്ത മ​ഴ​യും കാ​റ്റും മൂ​ലം ഹെ​ലി​കോ​പ്റ്റ​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​വും സാ​ധ്യ​മാ​യി​ല്ല.