നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഭാ​ഗ്യ​ചി​ഹ്നം പ്ര​കാ​ശ​നം ചെ​യ്തു

07:35 PM Jul 21, 2023 | Deepika.com
ആ​ല​പ്പു​ഴ: ഓ​ഗ​സ്റ്റ് 12-ന് ​ന​ട​ക്കു​ന്ന 69-ാമ​ത് നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഭാ​ഗ്യ​ചി​ഹ്നം പ്ര​കാ​ശ​നം ചെ​യ്തു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ തോ​മ​സ് കെ. ​തോ​മ​സ് എം​എ​ല്‍​എ​യും സി​നി​മ-​സീ​രി​യ​ല്‍ ന​ടി ഗാ​യ​ത്രി അ​രു​ണും ചേ​ര്‍​ന്ന് എ​ന്‍​ടി​ബി​ആ​ര്‍ സൊ​സൈ​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഹ​രി​ത വി. ​കു​മാ​റി​ന് ന​ല്‍​കി​യാ​ണ് ഭാ​ഗ്യ​ചി​ഹ്ന പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച​ത്.

വ​ള്ളം തു​ഴ​ഞ്ഞു നീ​ങ്ങു​ന്ന കു​ട്ടി​യാ​ന​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ഭാ​ഗ്യ​ചി​ഹ്നം. വ​ള്ളം​ക​ളി​യെ​ക്കു​റി​ച്ചു​ള്ള കു​ട്ടി​ക്കാ​ല ഓ​ര്‍​മ​ക​ള്‍ ചേ​ര്‍​ത്ത​ല​ക്കാ​രി​കൂ​ടി​യാ​യ ന​ടി ഗാ​യ​ത്രി പ​ങ്കു​വ​ച്ചു. വ​ള്ളം​ക​ളി​യു​ടെ ചി​ഹ്നം പ​തി​ച്ച തൊ​പ്പി അ​ച്ഛ​ന്‍ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി കു​ട്ടി​ക്കാ​ല​ത്ത് കാ​ത്തി​രു​ന്നി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ ഓ​ര്‍​ത്തു.

ഇ​ടു​ക്കി കു​ള​മാ​വ് സ്വ​ദേ​ശി​യാ​യ ക​ല്ല​ട​പ്പ​റ​മ്പി​ല്‍ പി. ​ദേ​വ​പ്ര​കാ​ശാ​ണ് (ആ​ര്‍​ട്ടി​സ്റ്റ് ദേ​വ​പ്ര​കാ​ശ്) ഭാ​ഗ്യ​ചി​ഹ്നം വ​ര​ച്ച​ത്. സ​മ്മാ​ന​ത്തു​ക​യാ​യി 5001 രൂ​പ ല​ഭി​ക്കും. നെ​ഹ്‌​റു ട്രോ​ഫി പ​ബ്ലി​സി​റ്റി ക​മ്മി​റ്റി സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍ 250 ഓ​ളം എ​ന്‍​ട്രി​ക​ളാ​ണ് ല​ഭി​ച്ച​ത്. ചി​ത്ര​കാ​ര​ന്‍​മാ​രാ​യ സ​തീ​ഷ് വാ​ഴ​വേ​ലി​ല്‍, സി​റി​ള്‍ ഡോ​മി​നി​ക്, ടി. ​ബേ​ബി എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സ​മി​തി​യാ​ണ് ഭാ​ഗ്യ​ചി​ഹ്നം തെ​ര​ഞ്ഞെ​ടു​ത്ത​ത്.