ഉ​മ്മ​ൻ ചാ​ണ്ടി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​ധി​ക്ഷേ​പി​ച്ചു; സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ കേ​സ്

07:32 PM Jul 21, 2023 | Deepika.com
കൊ​ല്ലം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​ധി​ക്ഷേ​പി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഡി​വി​ഷ​ണ​ൽ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ര്‍ കൊ​ല്ലം കു​ന്ന​ത്തൂ​ര്‍ സ്വ​ദേ​ശി ആ​ര്‍. രാ​ജേ​ഷ് കു​മാ​റി​നെ​തി​രേ​യാ​ണ് ന​ട​പ​ടി. ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച് ഫേ​സ്ബു​ക്കി​ൽ വ​ന്ന പോ​സ്റ്റി​നു താ​ഴെ വി​ദ്വേ​ഷ​ക​ര​മാ​യ രീ​തി​യി​ൽ പ്ര​തി​ക​രി​ച്ച​തി​നാ​ണ് കേ​സ്.

സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ശാ​സ്താം​കോ​ട്ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.