കോട്ടയം: ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ കോട്ടയത്തും പുതുപ്പള്ളിയിലും വിപുലമായ രീതിയില്‍ ജനകീയ പങ്കാളിത്തത്തോടെ അനുശോചന യോഗം ചേരും. കെപിസിസിയുടെയും ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെയും നേതൃത്വത്തിലായിരിക്കും യോഗം സംഘടിപ്പിക്കുക. തീയതികൾ നിശ്ചയിച്ചിട്ടില്ല.
മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍, സമുദായിക നേതാക്കള്‍ എന്നിവര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്, കെ.സി. ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഇതു സംബന്ധിച്ച ആലോചനകള്‍ ആരംഭിച്ചു.
ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കും; കോട്ടയത്തും പുതുപ്പള്ളിയിലും യോഗം
05:13 PM Jul 21, 2023 | Deepika.com