പി. ജയരാജന്‍റെ മകന്‍റെ ഫേസ്ബുക്ക് പോസ്റ്റ്; "പുതുപ്പള്ളി നായ'

04:56 PM Jul 21, 2023 | Deepika.com
കണ്ണൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപമാനിച്ച് സിപിഎം നേതാവ് പി. ജയരാജന്‍റെ മകൻ ജെയിൻ രാജ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ജെയിൻ രാജ് ഉമ്മൻ ചാണ്ടിയെ അപമാനിച്ച് രംഗത്തുവന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിൽ പുതുപ്പള്ളി എന്ന് എഴുതിയശേഷം നായയുടെ ചിത്രമാണ് അദ്ദേഹം നൽകിയിരിക്കുന്നത്. അതേസമയം, നിരവധിപ്പേരാണ് ജെയിന്‍റെ പോസ്റ്റിനെതിരേ വിമർശനവുമായി എത്തിയിരിക്കുന്നത്.

നേരത്തേ, നടൻ വിനായകനും ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് രംഗത്തുവന്നിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നടക്കുന്നതിനിടെ വിനായകന്‍, "ചത്തുപോയ ഉമ്മന്‍ ചാണ്ടി ആരാണെന്നും ഉമ്മന്‍ ചാണ്ടിക്ക് ഇത്ര മാധ്യമശ്രദ്ധ ആവശ്യമില്ലെന്നും ചത്തുപോയവന്‍ ചത്തുപോയി, എന്‍റെ അച്ഛനും ചത്തു നിന്‍റെ അച്ഛനും ചത്തു' എന്ന് തുടങ്ങിയ അധിക്ഷേപ വാക്കുകള്‍ വീഡിയോയിലൂടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.