ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് പു​തു​പ്പ​ള​ളി​യി​ലും കോ​ട്ട​യ​ത്തും സ്മാ​ര​കം

04:37 PM Jul 21, 2023 | Deepika.com
കോ​ട്ട​യം: ജ​ന​മ​ന​സു​ക​ളി​ല്‍ ഒ​രി​ക്ക​ലും മാ​യാ​ത്ത ഓ​ര്‍​മ സ​മ്മാ​നി​ച്ചു ക​ട​ന്നു​പോ​യ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സ്മ​ര​ണ എ​ക്കാ​ല​ത്തും നി​ല​നി​ര്‍​ത്തു​ന്ന​തി​നാ​യി പു​തു​പ്പ​ള്ളി​യി​ലും കോ​ട്ട​യ​ത്തും സ്മാ​ര​കം ഉ​യ​രും.

കോ​ട്ട​യം ഡി​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രി​ക്കും സ്മാ​ര​കം നി​ർ​മി​ക്കു​ക. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പേ​രി​ല്‍ പു​തി​യ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സും പൂ​ര്‍​ണ​കാ​യ പ്ര​തി​മ​യു​മാ​യി​രി​ക്കും സ്ഥാ​പി​ക്കു​ക.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​നാ​ടാ​യ പു​തു​പ്പ​ള്ളി​യി​ലും സ്മാ​ര​കം നി​ര്‍​മി​ക്കാ​നാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും കേ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​മാ​യി എ​പ്പോ​ഴും അ​ടു​ത്തി​ട​പി​ഴ​കി​യി​രു​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ജ​ന​സ​മ്പ​ര്‍​ക്കം മാ​യ​തെ നി​ല​നി​ല്‍​ക്ക​ത്ത​ക്ക രീ​തി​യി​ലു​ള്ള സ്മാ​ര​ക​വും ആ​ലോ​ച​ന​യി​ലു​ണ്ട്.

കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ളും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യും ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ആ​ലോ​ച​ന​ക​ള്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.