വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്

10:51 AM Jul 21, 2023 | Deepika.com
വയനാട്: സുല്‍ത്താന്‍ ബത്തേരിക്ക് സമീപം കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്. ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

രാവിലെ എട്ടിന് സീതാമൗണ്ടില്‍നിന്ന് തൃശൂരിലേക്ക് പുറപ്പെട്ട ബസാണ് ആറാം മൈലിനും മൂന്നാം മൈലിനും ഇടയില്‍വച്ച് അപകടത്തില്‍പ്പെട്ടത്. ലോറിക്ക് സൈഡ് കൊടുക്കുമ്പോള്‍ ബസ് സമീപത്തെ കാട്ടിലേക്ക് മറയുകയായിരുന്നു.

16 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.