മ​ണി​പ്പൂ​രി​ലെ ക്രൂ​ര​ത; അ​പ​മാ​നി​ക്ക​പ്പെ​ട്ട സ്ത്രീ​ക​ളി​ല്‍ സൈ​നി​ക​ന്‍റെ ഭാ​ര്യ​യും

11:51 AM Jul 21, 2023 | Deepika.com
ഇം​ഫാ​ല്‍: മ​ണി​പ്പൂ​രി​ല്‍ ആ​ള്‍​ക്കൂ​ട്ടം ന​ഗ്ന​രാ​യി ന​ട​ത്തു​ക​യും ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്ത സ്ത്രീ​ക​ളി​ല്‍ ഒ​രാ​ള്‍ കാ​ര്‍​ഗി​ല്‍ യു​ദ്ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത സൈ​നി​ക​ന്‍റെ ഭാ​ര്യ. 52, 42, 21 വ​യ​സു​ള്ള മൂ​ന്ന് സ്ത്രീ​ക​ളാ​ണ് മ​ണി​പ്പൂ​രി​ല്‍ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​വ​ർ​ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രി​ല്‍ ഒ​രാ​ളു​ടെ സ​ഹോ​ദ​ര​നെ​യും അ​ച്ഛ​നെ​യും അ​ക്ര​മി​ക​ള്‍ കൊ​ല​പ്പെ​ടു​ത്തി. പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി​യ ഇ​വ​രെ ജ​ന​ക്കൂ​ട്ടം എ​ത്തി അ​വ​രു​ടെ കൈ​യി​ല്‍​നി​ന്ന് ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

മേ​യ് നാ​ലി​ന് ന​ട​ന്ന സം​ഭ​വ​ത്തേ​ക്കു​റി​ച്ച് പോ​ലീ​സി​ന് വ്യ​ക്ത​മാ​യ അ​റി​വു​ണ്ടാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. എ​ന്നാ​ല്‍ മേ​യ് 18ന് ​മാ​ത്ര​മാ​ണ് സം​ഭ​വ​ത്തി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തെ​ന്ന് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​വ​ര്‍ പ​റ​യു​ന്നു. വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് ശേ​ഷം മാ​ത്ര​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പോ​ലീ​സ് ത​യാ​റാ​യ​തെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.

കു​കി മേ​ഖ​ല​യാ​യ കാം​ഗ്‌​പൊ​ക്പി ജി​ല്ല​യി​ലാ​യി​രു​ന്നു അ​തി​ക്രൂ​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കു​കി വി​ഭാ​ഗ​ക്കാ​രാ​യ സ്ത്രീ​ക​ളെ മെ​യ്‌​തെ​യ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ഒ​രു​സം​ഘം യു​വാ​ക്ക​ള്‍ ന​ഗ്‌​ന​രാ​ക്കി ന​ട​ത്തി​ക്കു​ക​യും ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​ഴാ​ഴ്ച​പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു.