കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരാഴ്ച നീളുന്ന ആയുര്‍വേദ ചികിത്സയ്ക്കായി രാവിലെ പത്തിന് കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയിലേക്ക് പോകും. മാനേജിംഗ് ട്രസ്റ്റി മാധവന് കുട്ടി വാര്യരുടെ മേല്‍നോട്ടത്തിലാകും രാഹുലിന് ചികിത്സ നല്‍കുക.
കെ.സി വേണുഗോപാലും രാഹുലിനൊപ്പം ഉണ്ടാകും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തശേഷം രാത്രി വൈകിയാണ് രാഹുല്‍ കൊച്ചിയിലേക്ക് തിരിച്ചുപോയത്.
വ്യാഴാഴ്ച വെകുന്നേരത്തോടെ തന്നെ രാഹുല്‍ കോട്ടയ്ക്കലിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സംസ്കാരശുശ്രൂഷകള്‍ നീണ്ടതോടെ പോകാന്‍ കഴിഞ്ഞിരുന്നില്ല.
ആയുര്‍വേദ ചികിത്സ; രാഹുല്‍ ഗാന്ധി രാവിലെ കോട്ടയ്ക്കലെത്തും
11:52 AM Jul 21, 2023 | Deepika.com