റി​ക്കാ​ർ​ഡു​യ​രെ കോ​ഹ്‌​ലി; കാ​ലി​സി​നെ പി​ന്നി​ലാ​ക്കി "റ​ൺ​മെ​ഷി​ൻ'

10:20 AM Jul 21, 2023 | Deepika.com
പോ​ര്‍​ട്ട് ഓ​ഫ് സ്‌​പെ​യി​ന്‍: രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ വ്യ​ക്തി​ഗ​ത നേ​ട്ട​ത്തി​ൽ ആ​രാ​ധ​ക​ർ​ക്ക് വീ​ണ്ടും ആ​വേ​ശം പ​ക​ർ​ന്ന് ഇ​ന്ത്യ​യു​ടെ വി​രാ​ട് കോ​ഹ്‌​ലി. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ലെ അ​ഞ്ഞൂ​റാം മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ കോ​ഹ്ലി മ​റ്റൊ​രു നാ​ഴി​ക​ക​ല്ല് കൂ​ടി പി​ന്നി​ട്ടു.

രാ​ജ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ എ​ല്ലാ ഫോ​ര്‍​മാ​റ്റി​ലു​മാ​യി ഏ​റ്റ​വു​മ​ധി​കം റ​ൺ​സ് നേ​ടു​ന്ന അ​ഞ്ചാ​മ​ത്തെ താ​ര​മാ​യി കോ​ഹ്‌​ലി മാ​റി. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ വ്യ​ക്തി​ഗ​ത സ്കോ​ർ 74ൽ ​എ​ത്തി​യ​തോ​ടെ​യാ​ണ് കോ​ഹ്‌​ലി ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ജാ​ക് കാ​ലി​സി​നെ​യാ​ണ് കോ​ഹ്‌​ലി മ​റി​ക​ട​ന്ന​ത്.

നി​ല​വി​ൽ 559 ഇ​ന്നിം​ഗ്സു​ക​ളി​ൽ 25,548 റ​ൺ​സാ​ണ് കോ​ഹ്ലി​ക്കു​ള്ള​ത്. ശ്രീ​ല​ങ്ക​ൻ താ​രം മ​ഹേ​ള ജ​യ​വ​ർ​ധ​ന (25,957 റ​ൺ​സ് ) ഇ​നി കോ​ഹ്‌​ലി​ക്ക് മു​ന്നി​ലു​ള്ള​ത്. 34,357 റ​ൺ​സു​മാ​യി ഇ​തി​ഹാ​സ താ​രം സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​റാ​ണ് റ​ൺ​വേ​ട്ട​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്.