ഖു​റാ​ൻ ക​ത്തി​ക്ക​ൽ; സ്വീ​ഡി​ഷ് അം​ബാ​സ​ഡ​റെ പു​റ​ത്താ​ക്കി ഇ​റാ​ഖ്

09:20 AM Jul 21, 2023 | Deepika.com
ബാ​ഗ്ദാ​ദ്: സ്വീ​ഡി​ഷ് ത​ല​സ്ഥാ​ന​മാ​യ സ്റ്റോ​ക്ഹോ​മി​ൽ ന​ട​ന്ന ഖു​റാ​ൻ ക​ത്തി​ക്ക​ൽ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് സ്വീ​ഡി​ഷ് അം​ബാ​സ​ഡ​റെ പു​റ​ത്താ​ക്കി ഇ​റാ​ഖ്.

ബാ​ഗ്ദാ​ദി​ലെ സ്വീ​ഡി​ഷ് എം​ബ​സി​യി​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് ഈ ​ന​ട​പ​ടി. സ്വീ​ഡ​നി​ലെ ത​ങ്ങ​ളു​ടെ ഷാ​ർ ഡെ ​അ​ഫേ​ഴ്സി​നെ തി​രി​ച്ചു​വി​ളി​ച്ച​താ​യും ഇ​റാ​ഖ് അ​റി​യി​ച്ചു.

ഇ​റാ​ഖി​ക​ൾ സ്വീ​ഡി​ഷ് എം​ബ​സി​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി തീ​വ​യ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ഷി​യാ നേ​താ​വ് മു​ഖ്താ​ദ അ​ൽ സ​ദ​റി​ന്‍റെ അ​നു​യാ​യി​ക​ളാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

എം​ബ​സി തീ​വ​യ്പി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം, മ​ത​ഗ്ര​ന്ഥ പോ​രി​ന് തു​ട​ക്ക​മി​ട്ട സ​ൽ​വാ​ൻ മോ​മി​ക എ​ന്ന​യാ​ൾ സ്റ്റോ​ക്ഹോ​മി​ലെ ഇ​റാ​ഖ് എം​ബ​സി​ക്ക് മു​ന്നി​ൽ വ​ച്ച് ഇ​റാ​ഖ് ദേ​ശീ​യ പ​താ​ക​യെ അ​പ​മാ​നി​ച്ചി​രു​ന്നു.

ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ പോ​ലീ​സ് അ​നു​മ​തി​യോ​ടെ ഖു​റാ​ൻ ക​ത്തി​ച്ച് കു​പ്ര​സി​ദ്ധി നേ​ടി​യ വ്യ​ക്തി​യാ​ണ് മോ​മി​ക. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​തി​കാ​ര പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബൈ​ബി​ളും ജൂ​ത വി​ശു​ദ്ധ ഗ്ര​ന്ഥ​മാ​യ തോ​റ​യും ക​ത്തി​ക്കു​മെ​ന്ന് സ്വീ​ഡ​നി​ലെ ചി​ല ഇ​സ്ലാ​മി​ക വി​ശ്വാ​സി​ക​ൾ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​പ്ര​തി​ഷേ​ധം പി​ന്നീ​ട് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.