വയനാട്: അബുദാബിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം കുന്നുകാവ് കുന്നത്ത് വീട്ടിൽ ഹബീബ് അബൂബക്കർ (34) ആണ് പിടിയിലായത്.
അബുദാബിയിൽ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശിയിൽനിന്നും 2,58,500 രൂപ കൈപ്പറ്റിയ കേസിലാണ് അറസ്റ്റ്. ഇൻഫോ പാർക്ക് പോലീസാണ് ഇയാളെ പിടികൂടിയത്.
കാക്കനാട് ചിറ്റേത്തുകരയിൽ പ്രവർത്തിക്കുന്ന ജിപ്ലസ് എന്റർപ്രൈസ് എന്ന സ്ഥാപനം മുഖേനയാണ് തട്ടിപ്പുനടത്തിയത്. മറ്റുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നും കൂടുതൽ ആളുകൾ വഞ്ചിക്കപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
അബുദാബിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയിൽ
11:06 PM Jul 20, 2023 | Deepika.com