മ​ണി​പ്പൂ​രി​ല്‍ സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി​യ ദൃ​ശ്യം എ​ല്ലാ​വ​രെ​യും വേ​ദ​നി​പ്പി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി

08:57 PM Jul 20, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​രി​ൽ ര​ണ്ട് സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി റോ​ഡി​ലൂ​ടെ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി. ദൃ​ശ്യ​ങ്ങ​ൾ രാ​ജ്യ​ത്തെ എ​ല്ലാ​വ​രെ​യും വേ​ദ​നി​പ്പി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി നേ​താ​വ് ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് പ​റ​ഞ്ഞു.

മ​ണി​പ്പൂ​രി​ലെ സം​ഭ​വം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. എ​ല്ലാ​വ​രു​ടെ​യും ഹൃ​ദ​യം ത​ക​ർ​ന്നി​രി​ക്കു​ന്നു. സ്ത്രീ​സു​ര​ക്ഷ വ​ള​രെ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന സ​ർ​ക്കാ​രാ​ണി​ത്. പ്ര​ധാ​ന​മ​ന്ത്രി സം​ഭ​വ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു​വെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​ക്ക് നി​ർ​ദേ​ശി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ർ​ല​മെ​ന്‍റി​ൽ വി​ഷ​യ​ത്തി​ൽ ഗൗ​ര​വ​ക​ര​മാ​യ ച​ർ​ച്ച ത​ന്നെ​യാ​ണോ കോ​ൺ​ഗ്ര​സി​ന് വേ​ണ്ട​ത്. എ​ന്നാ​ൽ സ​ഭ​യി​ൽ ഏ​ത് ന​ട​പ​ടി പ്ര​കാ​രം ച​ർ​ച്ച ചെ​യ്യ​ണം എ​ന്ന​തി​ൽ കോ​ൺ​ഗ്ര​സ് ത​ർ​ക്കി​ക്കു​ക​യാ​ണ്. മ​ണി​പ്പൂ​ർ സം​ഭ​വ​മ​ല്ല കോ​ൺ​ഗ്ര​സി​ന് പ്ര​ധാ​നം. ഈ​ഗോ​യാ​ണെ​ന്നും ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.