ചേ​ർ​ത്ത​ല​യി​ൽ കാ​റി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചു

07:23 PM Jul 20, 2023 | Deepika.com
ചേ​ർ​ത്ത​ല: കാ​റി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്നു 6,450 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ചേ​ർ​ത്ത​ല കു​ത്തി​യ​തോ​ട് പ​ള്ളി​ത്തോ​ട് ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണ് പോ​ലീ​സും ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്ന് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ തോ​ട്ട​പ്പ​ള്ളി ഷെ​മി മ​ൻ​സി​ലി​ൽ ഷെ​മീ​ർ (39), പു​റ​ക്കാ​ട് കൈ​ത​വ​ള​പ്പി​ൽ അ​ഷ്ക​ർ (39) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി.

അ​രൂ​രി​ൽ വ​ച്ച് പോ​ലി​സി​നെ വെ​ട്ടി​ച്ച് തീ​ര​ദേ​ശ റോ​ഡി​ലു​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പി​ടി​ച്ചെ​ടു​ത്ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും വാ​ഹ​ന​വും കോ​ട​തി​ക്ക് കൈ​മാ​റി.