സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി​യ സം​ഭ​വം: കേ​സെ​ടു​ത്ത് ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ൻ

05:29 PM Jul 20, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​രി​ൽ യു​വ​തി​ക​ളെ ആ​ൾ​ക്കൂ​ട്ടം ന​ഗ്ന​രാ​ക്കി ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. വി​ഷ​യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മ​ണി​പ്പു​ർ ഡി​ജി​പി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ൻ ട്വീ​റ്റ് ചെ​യ്തു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. നി​ന്ദ്യ​മാ​യ പ്ര​വൃ​ത്തി ചെ​യ്ത എ​ല്ലാ​വ​രും ശി​ക്ഷ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ രേ​ഖ ശ​ർ​മ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ന്‍റെ വീഡിയോ ട്വി​റ്റ​റി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്ക​വേ വ​നി​ത ക​മ്മീ​ഷ​ൻ ട്വി​റ്റ​റി​നും നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ണി​പ്പു​രി​ൽ കു​ക്കി വി​ഭാ​ഗ​ത്തി​ലെ ര​ണ്ടു സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി റോ​ഡി​ലൂ​ടെ ന​ട​ത്തു​ന്ന വി​ഡി​യോ​യാ​ണു പു​റ​ത്തു​വ​ന്ന​ത്. മേ​യ് നാ​ലി​നു ന​ട​ന്ന അ​തി​ക്ര​മ​ത്തി​ന്‍റെ വീ​ഡി​യോ ബു​ധ​നാ​ഴ്ച​യാ​ണു പു​റ​ത്തു​വ​ന്ന​ത്.