അഹമ്മദാബാദ്: ഗുജറാത്തില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി ട്രാഫിക് പോലീസുകാരനുള്‍പ്പെടെ ഒന്‍പത് പേര് മരിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെ ഒന്നിന് അഹമ്മദാബാദിലെ സാര്‍ഖേജ്-ഗാന്ധിനഗര്‍ ഹൈവേയിലെ ഫ്ലൈഓവറിലാണ് അപകടമുണ്ടായത്. അമിത വേഗതത്തില്‍ വന്ന ജാഗ്വാര്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇതിന് തൊട്ടുമുമ്പ് സ്ഥലത്ത് ഒരു ട്രക്കും കാറും തമ്മില്‍ കൂട്ടിയിടിച്ച് മറ്റൊരു അപകടമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇവിടെ തടിച്ചുകൂടിയ ആളുകളുടെ ദേഹത്തേക്കാണ് കാര്‍ ഇടിച്ചുകയറിയത്.
അഞ്ച് പേര് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. മറ്റ് നാല് പേര് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അപകടസ്ഥലത്തെ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറി; ഒന്‍പത് പേര് മരിച്ചു
04:18 PM Jul 20, 2023 | Deepika.com