മ​ണി​പ്പു​ര്‍ ക​ലാ​പം മു​ത​ല്‍ ഏ​ക സി​വി​ല്‍​കോ​ഡ് വ​രെ; വ​ര്‍​ഷ​കാ​ല സ​മ്മേ​ള​നം ഇ​ന്ന് തു​ട​ങ്ങും

01:16 PM Jul 20, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെന്‍റിന്‍റെ വ​ര്‍​ഷ​കാ​ല സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച തു​ട​ങ്ങും. ഓ​ഗ​സ്റ്റ് 11 വ​രെ​യാ​ണ് സ​ഭ സ​മ്മേ​ളി​ക്കു​ക. 31 ബി​ല്ലു​ക​ളാ​ണ് ച​ര്‍​ച്ച​യ്ക്കെ​ത്തു​ക. മ​ണി​പ്പു​ര്‍ ക​ലാ​പം, ഏ​ക സി​വി​ല്‍ കോ​ഡ്, ഡ​ല്‍​ഹി അ​ധി​കാ​ര​ത്ത​ര്‍​ക്ക​ത്തി​ലെ ഭേ​ദ​ഗ​തി ബി​ല്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​യേ​ക്കും.

വ​ന​സം​ര​ക്ഷ​ണ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്‍, ബ​ഹു സം​സ്ഥാ​ന സ​ഹ​ക​ര​ണ​സം​ഘ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്‍, വ്യ​ക്തി​പ​ര​മാ​യ ഡി​ജി​റ്റ​ല്‍ വി​വ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ല്‍ ബി​ല്‍ എ​ന്നി​വ​യും ച​ര്‍​ച്ച​യാ​കും. ഏ​ക സി​വി​ല്‍ കോ​ഡി​നു​ള്ള ബി​ല്ലും ഈ ​സ​മ്മേ​ള​ന​ത്തി​ല്‍​ത്ത​ന്നെ അ​വ​ത​രി​പ്പി​ക്കാ​നും സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ബു​ധ​നാ​ഴ്ച സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചി​രു​ന്നു. പാ​ര്‍​ല​മെ​ന്‍ററി കാ​ര്യമ​ന്ത്രി പ്ര​ഹ്ലാദ് ജോ​ഷി വി​ളി​ച്ച യോ​ഗ​ത്തി​ല്‍ കേ​ന്ദ്ര പ്ര​തി​രോ​ധ വ​കു​പ്പ് മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗാ​യി​രു​ന്നു അ​ധ്യ​ക്ഷ​ന്‍.

മ​ണി​പ്പുര്‍ വി​ഷ​യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി സ​ഭ​യി​ല്‍ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യം സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ സ​ര്‍​ക്കാ​ര്‍ ഒ​രു​ക്ക​മാ​ണെ​ന്നാ​ണ് സൂ​ച​ന.

സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ തൃ​ണ​മുല്‍ കോ​ണ്‍​ഗ്ര​സ് പങ്കെടുത്തില്ല. 'സ​മ​യ ന​ഷ്ടം' എ​ന്നാ​ക്ഷേ​പി​ച്ചു​കൊ​ണ്ടാ​ണ് തൃ​ണ​മു​ല്‍ യോ​ഗ​ത്തി​ല്‍ നി​ന്ന് വി​ട്ടു​നി​ന്ന​ത്.