സ​മ​യ​ക്ര​മ​മെ​ല്ലാം താ​ളം തെ​റ്റി; ഡി​സി​സി​യി​ലെ പൊ​തു​ദ​ര്‍​ശ​നം പ​ത്ത് മി​നി​റ്റാ​ക്കി ചു​രു​ക്കി

10:21 AM Jul 20, 2023 | Deepika.com
കോ​ട്ട​യം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര ജ​ന്മ​നാ​ട്ടി​ലെ​ത്താ​ൻ ഏ​റെ വൈ​കി​യ​തോ​ടെ കോ​ട്ട​യം ഡി​സി​സി ഓ​ഫീ​സി​ലെ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന്‍റെ സ​മ​യം ചു​രു​ക്കി. പ​ത്ത് മി​നി​റ്റ് മാ​ത്ര​മാ​ണ് മൃ​ത​ദേ​ഹം ഇ​വി​ടെ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കു​ക.

ബു​ധ​നാ​ഴ്ച രാ​വി​ലെ 7.10ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര 27 മ​ണി​ക്കൂ​റു​ക​ള്‍ പി​ന്നി​ട്ടു. പ്രി​യ നേ​താ​വി​നെ കാ​ണാ​ന്‍ കേ​ര​ള​ത്തി​ന്‍റെ അ​ങ്ങോ​ള​മി​ങ്ങോ​ളം അ​ഭൂ​ത​പൂ​ര്‍​വ​മാ​യ ജ​ന​ത്തി​ര​ക്ക് ഉ​ണ്ടാ​യ​തോ​ടെ മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ചി​രു​ന്ന സ​മ​യ​ക്ര​മ​മെ​ല്ലാം പാ​ടെ താ​ളം തെ​റ്റു​ക​യാ​യി​രു​ന്നു.

ജ​ന്മ​നാ​ടാ​യ കോ​ട്ട​യ​ത്തേ​ക്ക് അ​ടു​ത്ത​തോ​ടെ ആ​യി​ര​ങ്ങ​ളാ​ണ് രാ​വി​ലെ മു​ത​ല്‍ തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് അ​ദ്ദേ​ഹ​ത്തെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​ന്‍ കാ​ത്തി​രി​ക്കു​ന്ന​ത്.

രാ​ഷ്ട്രീ​യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര​ട​ക്കം നി​ര​വ​ധി പേ​രാ​ണ് അ​ദ്ദേ​ഹ​ത്തി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​ന്‍ കോ​ട്ട​യ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.