കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാട്ടകത്തെത്തി. അല്‍പ്പസമയത്തിനകം മൃതദേഹം തിരുനക്കരയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ജന്മനാടായ കോട്ടയത്തേക്ക് അടുത്തതോടെ ആയിരങ്ങളാണ് രാവിലെ മുതല്‍ തിരുനക്കര മൈതാനത്ത് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ കാത്തിരിക്കുന്നത്.
കോട്ടയം ഡിസിസിലെ പൊതുദര്‍ശനം പത്ത് മിനിറ്റാക്കി ചുരുക്കിയിട്ടുണ്ട്. പ്രിയ നേതാവിനെ കാണാന്‍ അഭൂതപൂര്‍വമായ ജനത്തിരക്ക് ഉണ്ടായതോടെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സമയക്രമമെല്ലാം പാടെ താളം തെറ്റിയതോടെയാണിത്.
വിലാപയാത്ര നാട്ടകത്തെത്തി, തിങ്ങി നിറഞ്ഞ് തിരുനക്കര
09:37 AM Jul 20, 2023 | Deepika.com