കളക്‌ഷൻ ഏജന്‍റിന്‍റെ മുഖത്ത് വീട്ടമ്മ മുളകുവെള്ളം ഒഴിച്ചതായി പരാതി

09:47 AM Jul 20, 2023 | Deepika.com
വി​ഴി​ഞ്ഞം: ബാ​ങ്കി​ൽനി​ന്നും അ​യ​ൽ​ക്കൂ​ട്ടം വ​ഴി​യെ​ടു​ത്ത വായ്പ യുടെ കു​ടി​ശി​ക ചോ​ദി​ച്ചെ​ത്തി​യ ക​ളക്‌ഷ​ൻ ഏ​ജ​ന്‍റിന്‍റെ മു​ഖ​ത്ത് വീ​ട്ട​മ്മ മു​ള​കുവെ​ള്ളം ഒ​ഴി​ച്ച​താ​യി പ​രാ​തി.

ഇ​സാ​ബ് ബാ​ങ്ക് പു​തി​യതു​റ​ശാ​ഖ​യി​ലെ ക​ളക്‌ഷ​ൻ ഏ​ജ​ന്‍റ് പാ​റ​ശാ​ല സ്വ​ദേ​ശി ജി​ജി​മോ​ളു​ടെ പ​രാ​തി​യി​ൽ പ​യ​റ്റു​വി​ള സ്വ​ദേ​ശി ല​ത(55)യ്ക്കെ​തി​രെ വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്തു.

മൈ​ക്രോ ഫി​നാ​ൻ​സ് മാ​തൃ​ക​യി​ൽ പ​ത്തു പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​നു ന​ൽ​കി​യ വാ​യ്പ​യി​ൽ കു​ടി​ശി​ക വ​രു​ത്തി​യ ല​ത​യു​ടെ വീ​ട്ടി​ൽ ജി​ജി​മോ​ളും നാ​ട്ടു​കാ​രാ​യ മ​റ്റ് അ​യ​ൽ​ക്കൂ​ട്ടം അം​ഗ​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ചയോ​ടെ എ​ത്തി​യി​രു​ന്നു.

എന്നാൽ സം​സാ​ര​ത്തി​നി​ട​യി​ൽ മു​ള​കുവെ​ള്ളം ക​ല​ക്കി ക​ളക്‌ഷ​ൻ ഏ​ജ​ന്‍റിന്‍റെ മു​ഖ​ത്ത് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ണ്ണി​നു പ​രി​ക്കേ​റ്റ ജി​ജി​മോ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സതേ​ടി.