വി​മാ​നാ​പ​ക​ടം; കൊ​ളം​ബി​യ​യി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു

09:47 AM Jul 20, 2023 | Deepika.com
ബൊ​ഗോ​ട്ട്: കൊ​ളം​ബി​യ​യി​ലു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. സെ​ൻ​ട്ര​ൽ കൊ​ളം​ബി​യ​യി​ലാ​യി​രു​ന്നു സം​ഭ​വം.

മ​രി​ച്ച അ​ഞ്ച് പേ​രും രാ​ഷ്ട്രി​യ​ക്കാ​രാ​ണ്. ഇ​വ​ർ മു​ൻ പ്ര​സി​ഡ​ന്‍റ് അ​ൽ​വാ​രോ ഉ​റി​ബി​ന്‍റെ വ​ല​തു​പ​ക്ഷ സെ​ൻ​ട്രോ ഡെ​മോ​ക്രാ​റ്റി​ക്കോ​യി​ലെ അം​ഗ​ങ്ങ​ളാ​യി​രു​ന്നു.

മു​ൻ സെ​ന​റ്റ​ർ നൊ​ഹോ​റ തോ​വ​ർ, ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ​ൽ നി​യ​മ​നി​ർ​മാ​താ​വ് ദി​മാ​സ് ബാ​രേ​റോ, ഗ​വ​ർ​ണ​ർ എ​ലി​യോ​ഡോ​റോ അ​ൽ​വാ​ര​സ്, വി​ല്ലാ​വി​സെ​ൻ​സി​യോ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ഓ​സ്കാ​ർ റോ​ഡ്രി​ഗ​സ് എ​ന്നി​വ​രും മ​റ്റൊ​രാ​ളു​മാ​ണ് മ​രി​ച്ച​ത്.

ഒ​രു പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​നാ​യി ചെ​റു​വി​മാ​ന​ത്തി​ൽ വി​ല്ലാ​വി​സെ​ൻ​സി​യോ​യി​ൽ നി​ന്ന് ബൊ​ഗോ​ട്ട​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ർ. പ്ര​സി​ഡ​ന്‍റ് ഗു​സ്താ​വോ പെ​ട്രോ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.