ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗം: പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ അ​നു​ശോ​ചി​ച്ചു

09:48 AM Jul 20, 2023 | Deepika.com
കോ​ട്ട​യം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ​രി​ശു​ദ്ധ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ദ്വി​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ ഉ​മ്മ​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി അ​ദ്ദേ​ഹം അ​നു​ശോ​ച​ന കു​റി​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി. സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​ർ​ക്ക് വേ​ണ്ടി എ​ളി​മ​യോ​ടെ​യും സ​മ​ർ​പ്പ​ണ​ത്തോ​ടെ​യും രാ​ഷ്ട്രീ​യ ജീ​വി​തം ന​യി​ച്ച ഒ​രു മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന് പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ അ​നു​സ്മ​രി​ച്ചു.

ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ത​ന്‍റെ ഓ​ർ​മ​ക​ളെ പ്രാ​ർ​ഥ​നാ​പൂ​ർ​വ്വം ഓ​ർ​ക്കു​ന്ന​താ​യും കേ​ര​ള ജ​ന​ത​യോ​ടും ഒ​പ്പം ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ കു​ടും​ബ​ത്തി​നോ​ടും ഉ​ള്ള അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ത്തി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും സ​ന്ദേ​ശ​ത്തി​ൽ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ രേ​ഖ​പ്പെ​ടു​ത്തി.