ലി​വ​ർ​പൂ​ൾ നാ​യ​ക​ൻ ഹെ​ൻ​ഡേ​ഴ്സ​ൻ സൗ​ദി​യി​ലേ​ക്ക്

10:09 AM Jul 20, 2023 | Deepika.com
റി​യാ​ദ്: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ വ​മ്പ​ന്മാ​രാ​യ ലി​വ​ർ​പൂ​ൾ എ​ഫ്സി​യു​ടെ നാ​യ​ക​ൻ ജോ​ർ​ദാ​ൻ ഹെ​ൻ​ഡേ​ഴ്സൻ സൗ​ദി പ്രോ ​ലീ​ഗി​ലേ​ക്ക് കൂ​ടു​മാ​റു​ന്നു. സൗ​ദി ക്ല​ബാ​യ അ​ൽ ഇ​ത്തി​ഫാ​ഖി​ന് 12 മി​ല്യ​ൺ പൗ​ണ്ടി​ന് ഹെ​ൻ​ഡേ​ഴ്സ​നെ കൈ​മാ​റു​മെ​ന്ന് ലി​വ​ർ​പൂ​ൾ അ​റി​യി​ച്ചു.

33-കാ​ര​നാ​യ താ​ര​ത്തി​ന് ലി​വ​ർ​പൂ​ളി​ൽ ര​ണ്ട് വ​ർ​ഷ​ത്തെ ക​രാ​ർ ബാ​ക്കി നി​ൽ​ക്കെ​യാ​ണ് ഈ ​നീ​ക്കം. സ​ഹ​താ​ര​മാ​യ ഫാ​ബി​ഞ്ഞോ 40 മി​ല്യ​ൺ പൗ​ണ്ടി​ന്‍റെ ക​രാ​റി​ൽ അ​ൽ ഇ​ത്തി​ഹാ​ദി​ലേ​ക്ക് മാ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഹെ​ൻ​ഡേ​ഴ്സി​ന്‍റെ ഗ​ൾ​ഫ് ചാ​ട്ടം. ലി​വ​ർ​പൂ​ൾ ഇ​തി​ഹാ​സം സ്റ്റീ​വ​ൻ ജെ​റാ​ർ​ഡ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന ക്ല​ബാ​ണ് അ​ൽ ഇ​ത്തി​ഫാ​ഖ്.

2011-ൽ ​സ​ണ്ട​ർ​ലാ​ൻ​ഡി​ൽ നി​ന്ന് റെ​ഡ്സി​ലേ​ക്ക് ചേ​ക്കേ​റി​യ താ​രം ടീ​മി​നാ​യി 491 മ​ത്സ​ര​ങ്ങ​ളി​ൽ പോ​രാ​ടി​യി​ട്ടു​ണ്ട്. 33 ഗോളുകളും 58 അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്.

2019-ലെ ​യു​യേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്, സൂ​പ്പ​ർ ക​പ്പ്, ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് എ​ന്നീ നേ​ട്ട​ങ്ങ​ളി​ലും 30 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം ലി​വ​ർ​പൂ​ളി​ന് ല​ഭി​ച്ച പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​നേ​ട്ട​ത്തി​ലും താ​രം പ​ങ്കാ​ളി​യാ​യി​രു​ന്നു.