പുതുപ്പള്ളി: പുതുപ്പള്ളി പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്ന് വികാരി ഫാ.വർഗീസ് വർഗീസ്.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കാണ് സംസ്കാരചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്. സംസ്കാര ശുശ്രൂഷയ്ക്ക് ഓർത്തഡോക്സ് അധ്യക്ഷൻ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കതോലിക്ക നേതൃത്വം നൽകും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ പങ്കെടുക്കും
തിരുവനന്തപുരത്ത് നിന്ന് രാവിലെ ഏഴു മണിക്ക് തുടങ്ങിയ വിലാപയാത്ര പത്തനംതിട്ട ജില്ല കടന്ന് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലേക്ക് എത്തെണമെങ്കിൽ ഇനിയും സമയമെടുത്തേക്കും. ഇപ്പോൾ അടൂരാണ് ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര എത്തിച്ചേർന്നിരിക്കുന്നത്.
ഇനിയും 60 കിലോമീറ്റർ കൂടി താണ്ടിയാലേ കോട്ടയത്ത് എത്തിച്ചേരൂ. കോട്ടയം തിരുനക്കര മൈതാനിയിലാണ് അടുത്ത പൊതുദർശനം. തിരുനക്കരയിൽ വിലാപയാത്ര എത്താൻ പുലർച്ചെയായേക്കും.
ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ എല്ലാവർക്കും അവസരമൊരുക്കും: പുതുപ്പള്ളി പള്ളി വികാരി
08:29 AM Jul 20, 2023 | Deepika.com