ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ സുരക്ഷാസേന വധിച്ചു. പാക്കിസ്ഥാൻ പൗരന്മാരാണ് കൊല്ലപ്പെട്ട ഭീകരർ.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് എകെ സീരീസിലെ നാല് റൈഫിളുകൾ, ഒമ്പത് എകെ മാഗസിനുകൾ, 175 എകെ റൗണ്ടുകൾ, ആറ് ഹാൻഡ് ഗ്രനേഡുകൾ, ഒരു യുബിജിഎൽ, നാല് യുബിജിഎൽ ഗ്രനേഡുകൾ തുടങ്ങിയ ആയുധശേഖരം കണ്ടെത്തി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടക്കൻ കാഷ്മീർ ജില്ലയിലെ മച്ചിൽ സെക്ടറിലെ നിയന്ത്രണ രേഖ (എൽഒസി)യിലാണ് സുരക്ഷാസേന പരിശോധന നടത്തിയത്. തുടർന്ന് ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.
നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ സുരക്ഷാസേന വധിച്ചു
12:34 AM Jul 20, 2023 | Deepika.com