പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന് "ഇ​ന്ത്യ' എ​ന്ന് പേ​രി​ട്ട​തി​നെ​തി​രേ കേ​സെ​ടു​ത്തു

05:17 AM Jul 20, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി രൂ​പീ​ക​രി​ച്ച വി​ശാ​ല പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന് "ഇ​ന്ത്യ' (ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ഡെ​വ​പ​ല്മെ​ന്‍റ​ൽ ഇ​ൻ​ക്ലൂ​സീ​വ് അ​ല​യ​ൻ​സ്) എ​ന്ന് പേ​രി​ട്ട​തി​നെ​തി​രെ കേ​സെ​ടു​ത്ത് ഡ​ല്‍​ഹി പോ​ലീ​സ്. സ​ഖ്യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട 26 പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ഇ​ന്ത്യ എ​ന്ന പ​ദം അ​നു​ചി​ത​മാ​യും അ​ന്യാ​യ​മാ​യ സ്വാ​ധീ​ന​ത്തി​നാ​യും ഉ​പ​യോ​ഗി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​സ്. ഡോ. ​അ​വി​നി​ഷ് മി​ശ്ര എ​ന്ന​യാ​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി.

പ്ര​തി​പ​ക്ഷ മു​ന്ന​ണി​ക്ക് ഇ​ന്ത്യ എ​ന്ന പേ​ര് ന​ല്‍​കി​യ​തി​ലൂ​ടെ 26 പാ​ര്‍​ട്ടി​ക​ള്‍ രാ​ജ്യ​ത്തി​ന്‍റെ പേ​ര് ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്നും ഇ​ന്ത്യ എ​ന്ന പ​ദം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​റ്റൊ​രു​വി​ധ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​മെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ഇ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​രാ​ഖം​ബ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് അ​വി​നി​ഷ് മി​ശ്ര പ​രാ​തി ന​ല്‍​കി​യ​ത്.