അ​ർ​ജു​ൻ ആ​യ​ങ്കി​യും കൂ​ട്ടാ​ളി​യും റി​മാ​ൻ​ഡി​ൽ

10:48 PM Jul 19, 2023 | Deepika.com
പാ​ല​ക്കാ​ട്: സ്വ​ർ​ണ​വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി 30 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​വും 23,000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ ഡി​വൈ​എ​ഫ്ഐ നേ​താ​വും സ്വ​ർ​ണ​ത്ത​ട്ടി​പ്പു കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ചി​റ്റൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 15 ദി​വ​സ​ത്തേ​ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

കൂ​ടെ അ​റ​സ്റ്റി​ലാ​യ സു​ഹൃ​ത്ത് പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​നീ​സ്(30)​നെ​യും റി​മാ​ൻ​ഡ് ചെ​യ്തു. കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​ക​ളെ മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂന​യി​ൽ നി​ന്നാ​ണ് മീ​നാ​ക്ഷി​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം പാ​ല​ക്കാ​ടെ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തി​രു​ന്നു. മാ​ർ​ച്ച് 26ന് ​ന​ട​ന്ന കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ അ​ർ​ജു​ൻ ആ​യ​ങ്കി​യാ​ണ്.