യു​വ​തി​ക​ളെ പൊ​തു​വ​ഴി​യി​ലൂ​ടെ ന​ഗ്ന​രാ​യി ന​ട​ത്തി; മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം

05:18 AM Jul 20, 2023 | Deepika.com
ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ ആ​ൾ​ക്കൂ​ട്ടം കു​ക്കി യു​വ​തി​ക​ളെ പൊ​തു​വ​ഴി​യി​ലൂ​ടെ ന​ഗ്ന​രാ​യി ന​ട​ത്തി​യ​തി​ന്‍റെ വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് വീ​ണ്ടും സം​ഘ​ർ​ഷം. മെ​യ് നാ​ലി​നു ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ബു​ധ​നാ​ഴ്ച വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്.

ഇ​തോ​ടെ മ​ണി​പ്പൂ​രി​ൽ സം​ഘ​ർ​ഷം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ൻ​ഡി​ജി​ന​സ് ട്രൈ​ബ​ൽ ലീ​ഡേ​ഴ്‌​സ് ഫോ​റം (ഐ​ടി​എ​ൽ​എ​ഫ്) വ്യാ​ഴാ​ഴ്ച പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്താ​നി​രി​ക്കെ​യാ​ണ് വീ​ഡി​യോ പു​റ​ത്താ​യ​ത്. മേ​യ് മാ​സം നാ​ലി​ന് കാ​ങ്‌​പോ​ക്പി ജി​ല്ല​യി​ലാ​യി​രു​ന്നു മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന കു​റ്റ​കൃ​ത്യം അ​ര​ങ്ങേ​റി​യ​ത്.

സ്ത്രീ​ക​ൾ ക​ര​ഞ്ഞ് നി​ല​വി​ളി​ച്ചി​ട്ടും ആ​ൾ​ക്കൂ​ട്ടം ഇ​വ​രെ മോ​ചി​പ്പി​ക്കാ​ൻ ത​യാ​റാ​യി​ല്ല. ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​നും ദേ​ശീ​യ പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​നും കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.