മു​ൻ​ഗ​ണ​നാ റേ​ഷ​ൻ കാ​ർ​ഡ്: അ​ന​ർ​ഹ​രി​ൽ​നി​ന്ന് 2.35 കോ​ടി രൂ​പ പി​ഴ​യീ​ടാ​ക്കി

07:25 PM Jul 19, 2023 | Deepika.com
തൃ​ശൂ​ർ: മു​ൻ​ഗ​ണ​നാ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ്യ​ധാ​ന്യം കൈ​പ്പ​റ്റി​യ അ​ന​ർ​ഹ​രെ ക​ണ്ടെ​ത്തി 2.35 കോ​ടി രൂ​പ പി​ഴ​യീ​ടാ​ക്കി. സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ല ജീ​വ​ന​ക്കാ​രും വി​ദേ​ശ​ത്ത് ജോ​ലി​യു​ള്ള​വ​രു​മ​ട​ക്കം ആ​യി​രം മു​ത​ൽ 3,500 സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തീ​ർ​ണ​മു​ള്ള വീ​ട്, ആ​ഡം​ബ​ര കാ​റു​ക​ൾ എ​ന്നി​വ​യു​ള്ള​വ​രി​ൽ​നി​ന്നാ​ണു പി​ഴ ഈ​ടാ​ക്കി​യ​ത്.

അ​ന​ർ‌​ഹ​രി​ൽ​നി​ന്ന് ഇ​നി​യും അ​ഞ്ചു കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ൽ പി​ഴ ഈ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​യി ‌സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​മാ​രു​ടെ​യും റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ​യും പ്ര​ത്യേ​ക സം​ഘം അ​ന​ർ​ഹ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്.

ജി​ല്ല​യി​ലെ ഏ​ഴു താ​ലൂ​ക്കു​ക​ളി​ലാ​യി "ഓ​പ്പ​റേ​ഷ​ൻ യെ​ല്ലോ' പ്ര​കാ​രം 10,167 മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലെ അ​ന​ർ​ഹ​രെ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി. അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന (മ​ഞ്ഞ) കാ​ർ​ഡു​ക​ളി​ൽ​നി​ന്ന് 6,800ൽ​പ​രം കാ​ർ​ഡു​ക​ൾ മു​ൻ​ഗ​ണ​ന (പി​ങ്ക്) വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ർ​ഹ​രാ​യ 8,619 കു​ടും​ബ​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ മു​ൻ​ഗ​ണ​നാ റേ​ഷ​ൻ​കാ​ർ​ഡു​ക​ൾ അ​നു​വ​ദി​ച്ച​താ​യും സ​പ്ലൈ ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി.