ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സം​സ്കാ​രം; പു​തു​പ്പ​ള്ളി​യി​ലെ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ...

07:22 PM Jul 19, 2023 | Deepika.com
കോ​ട്ട​യം: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സം​സ്കാ​ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ്യാ​ഴാ​ഴ്ച പു​തു​പ്പ​ള്ളി​യി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ലാ​ണ് പോ​ലീ​സ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

1. തെ​ങ്ങ​ണ​യി​ല്‍ നി​ന്നു കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഞാ​ലി​യാ​കു​ഴി​യി​ല്‍ നി​ന്നും ഇ​ട​ത്തു തി​രി​ഞ്ഞ് ചി​ങ്ങ​വ​നം വ​ഴി പോ​കു​ക.

2.തെ​ങ്ങ​ണ​യി​ല്‍ നി​ന്നു മ​ണ​ര്‍​കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഞാ​ലി​യാ​കു​ഴി​യി​ല്‍ നി​ന്നു കൈ​തേ​പ്പാ​ലം വേ​ട്ട​ത്തു​ക​വ​ല സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നും തി​രി​ഞ്ഞ് ഐ​എ​ച്ച്ആ​ര്‍​ഡി ജം​ഗ്ഷ​നി​ല്‍ എ​ത്തി മ​ണ​ര്‍​കാ​ട് പോ​കു​ക.

3. മ​ണ​ര്‍​കാ​ട് നി​ന്നും തെ​ങ്ങ​ണ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഐ​എ​ച്ച്ആ​ര്‍​ഡി ജം​ഗ്ഷ​നി​ല്‍ നി​ന്നും തി​രി​ഞ്ഞ് വെ​ട്ട​ത്തു​ക​വ​ല സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ല്‍ എ​ത്തി കൈ​തേ​പ്പാ​ലം വ​ഴി തെ​ങ്ങ​ണ പോ​കു​ക.

4.ക​റു​ക​ച്ചാ​ല്‍ നി​ന്നും കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ കൈ​തേ​പ്പാ​ലം വെ​ട്ട​ത്തു​ക​വ​ല സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നും തി​രി​ഞ്ഞ് ഐ​എ​ച്ച്ആ​ര്‍​ഡി ജം​ഗ്ഷ​നി​ല്‍ എ​ത്തി മ​ണ​ര്‍​കാ​ട് പോ​കു​ക.

5. കോ​ട്ട​യ​ത്ത് നി​ന്നും തെ​ങ്ങ​ണ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ പു​തു​പ്പ​ള്ളി ഐ​എ​ച്ച്ആ​ര്‍​ഡി ജം​ഗ്ഷ​നി​ല്‍ നി​ന്നും തി​രി​ഞ്ഞ് വെ​ട്ട​ത്തു​ക​വ​ല സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ല്‍ എ​ത്തി കൈ​തേ​പ്പാ​ലം വ​ഴി തെ​ങ്ങ​ണ പോ​കു​ക.

6.ക​ഞ്ഞി​ക്കു​ഴി നി​ന്നും ക​റു​ക​ച്ചാ​ല്‍ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ പു​തു​പ്പ​ള്ളി ഐ​എ​ച്ച്ആ​ര്‍​ഡി ജം​ഗ്ഷ​നി​ല്‍ നി​ന്നും തി​രി​ഞ്ഞ് വെ​ട്ട​ത്തു​ക​വ​ല സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ല്‍ എ​ത്തി കൈ​തേ​പ്പാ​ലം വ​ഴി തെ​ങ്ങ​ണ പോ​കു​ക.

പു​തു​പ്പ​ള്ളി​യി​ല്‍ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട സ്ഥ​ല​ങ്ങ​ള്‍

1 എ​ര​മ​ല്ലൂ​ര്‍​ചി​റ മൈ​താ​നം
2 പാ​ഡി ഫീ​ല്‍​ഡ് ഗ്രൗ​ണ്ട് (വെ​ക്കേ​ട്ടു​ചി​റ)
3 ജോ​ര്‍​ജ്ജി​യ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍
4 ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, പു​തു​പ്പ​ള്ളി
5 ഡോ​ണ്‍ ബോ​സ്‌​കോ സ്‌​കൂ​ള്‍
6 നി​ല​യ്ക്ക​ല്‍ പ​ള്ളി മൈ​താ​നം

1 തെ​ക്ക് (തെ​ങ്ങ​ണ/ ച​ങ്ങ​നാ​ശേ​രി) ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ എ​ര​മ​ല്ലൂ​ര്‍​ചി​റ മൈ​താ​നം / പാ​ഡി ഫീ​ല്‍​ഡ് ഗ്രൗ​ണ്ട് (വെ​ക്കേ​ട്ടു​ചി​റ) / ജോ​ര്‍​ജ്ജി​യ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ എ​ന്നി​വ പാ​ര്‍​ക്കി​ങ്ങി​നാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്.

2 വ​ട​ക്ക് (കോ​ട്ട​യം/ മ​ണ​ര്‍​കാ​ട്) ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പു​തു​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, മൈ​താ​നം/ ഡോ​ണ്‍ ബോ​സ്‌​കോ സ്‌​കൂ​ള്‍ എ​ന്നി​വ പാ​ര്‍​ക്കിം​ഗി​നാ​യി ഉ​പ​യോ​ഗി​ക്ക​ണം

3 ക​റു​ക​ച്ചാ​ല്‍ ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​ല​യ്ക്ക​ല്‍ പ​ള്ളി മൈ​താ​നം എ​ന്നി​വ പാ​ര്‍​ക്കിം​ഗി​നാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്.