ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ വൈദ്യുതി ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വൈദ്യുതാഘാതമേറ്റ് 15 പേര് മരിച്ചു. മരിച്ചവരില്‍ ഒരു പോലീസ് സബ് ഇന്‍സ്പെക്ടറും അഞ്ച് ഹോം ഗാര്‍ഡുകളും ഉള്‍പ്പെടുന്നു.
സംഭവത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
അളകനന്ദ നദിയുടെ തീരത്തെ ട്രാന്‍സ്ഫോര്‍മറാണ് പൊട്ടിത്തെറിച്ചത്. ഒരു വാച്ച്മാന് വൈദ്യുതാഘാതമേറ്റ് മരിച്ച വിവരം അറിഞ്ഞെത്തിയതായിരുന്നു പോലീസുകാര്‍. എന്നാല്‍ പൊട്ടിക്കിടന്ന കമ്പിയില്‍ വൈദ്യുതി പ്രവാഹം ഉണ്ടായിരുന്നു. ഇതറിയാതെ നാട്ടുകാരും പോലീസുകാരും അപകടത്തില്‍പ്പെടുകയായിരുന്നു.
ഉത്തരാഖണ്ഡില്‍ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് 15 മരണം; നിരവധി പേര്‍ക്ക് പരിക്ക്
02:39 PM Jul 19, 2023 | Deepika.com