ജനകീയതയുടെ പര്യായം, ഉമ്മന്‍ ചാണ്ടിക്ക് പകരം വയ്ക്കാന്‍ ആരുമില്ല: സതീശന്‍

12:18 PM Jul 19, 2023 | Deepika.com
തിരുവനന്തപുരം: ജനകീയതയുടെ പര്യായമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കൊരിച്ചൊഴിയുന്ന മഴയത്ത് പോലും അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ ആളുകള്‍ കാത്തുനില്‍ക്കുകയായിരുന്നെന്ന് സതീശന്‍ പ്രതികരിച്ചു.

ആളുകള്‍ അത്രമേല്‍ അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നു. താനൊക്കെ പോയാല്‍ പകരം ആൾ വരും, ഉമ്മന്‍ ചാണ്ടിക്ക് പകരം വയ്ക്കാന്‍ ആരാണുള്ളതെന്നും സതീശന്‍ ചോദിച്ചു.

അദ്ദേഹത്തെപ്പോലെയാന്‍ ആര്‍ക്കും സാധിക്കില്ല. നികത്താന്‍ കഴിയാത്ത നഷ്ടം തന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗം. വരാനിരിക്കുന്ന തലമുറയില്‍ പോലും ഇതുപോലെ ഒരു നേതാവുണ്ടാകില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.