പ്ര​തി​പ​ക്ഷ "ഇ​ന്ത്യ'​യി​ല്‍ ബി​ജെ​പി വി​മ​ര്‍​ശ​നം; തി​രി​ച്ച​ടി​ച്ച് കോ​ണ്‍​ഗ്ര​സ്

01:15 PM Jul 19, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ പേ​രാ​യ "ഇ​ന്ത്യ​'യെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സ്- ബി​ജെ​പി പോ​ര്. ഇ​ന്ത്യ എ​ന്ന പേ​ര് ബ്രി​ട്ടീ​ഷു​കാ​രു​ടെ സം​ഭാ​വ​ന​യെ​ന്ന് ചൊവ്വാഴ്ച അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ദ ബി​ശ്വ ശ​ര്‍​മ പ​റ​ഞ്ഞിരുന്നു.

"കൊ​ളോ​ണി​യ​ല്‍ പൈ​തൃ​ക​ങ്ങ​ളി​ല്‍' നി​ന്ന് രാ​ജ്യ​ത്തെ മോ​ചി​പ്പി​ക്കാ​നാ​ണ് പോ​രാ​ടേ​ണ്ടത്. മു​ന്‍​ഗാ​മി​ക​ള്‍ ഭാ​ര​ത​ത്തി​നാ​യാ​ണ് പോ​രാ​ടി​യ​തെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു. കൂ​ടാ​തെ തന്‍റെ ട്വി​റ്റ​ര്‍ ബ​യോ​യി​ല്‍ "ഇ​ന്ത്യ' എ​ന്ന​ത് ഹി​മ​ന്ദ ബി​ശ്വ ശ​ര്‍​മ "ഭാ​ര​ത്' എ​ന്നാ​ക്കി മാ​റ്റി.

എ​ന്നാ​ല്‍ ഹി​മ​ന്ദ ബി​ശ്വ ശ​ര്‍​മ​യ്ക്ക് മ​റു​പ​ടി​യു​മാ​യി ബു​ധ​നാ​ഴ്ച കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി. മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്ക് "ഇ​ന്ത്യ' എ​ന്ന പേ​ര് ന​ല്‍​കു​ന്ന കാ​ര്യം കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​യ്‌​റാം ര​മേ​ശ് ചൂ​ണ്ടി​ക്കാ​ട്ടി. "സ്റ്റാ​ര്‍​ട്ട്-​അ​പ്പ് ഇ​ന്ത്യ', "ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ' എ​ന്ന പേ​രു​ക​ള്‍ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

"ഇ​ന്ത്യ​യ്ക്ക് വോ​ട്ട് ചെ​യ്യൂ' എ​ന്ന് വോ​ട്ട​ര്‍​മാ​രോ​ട് മോ​ദി അ​ഭ്യ​ര്‍​ഥി​ക്കു​ന്ന പ​ഴ​യ ഒ​രു വീ​ഡി​യോ​യും അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ചു. ന​രേ​ന്ദ്ര മോ​ദി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രോ​ട് "ടീം ​ഇ​ന്ത്യ' ആ​യി ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തും അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന ര​ണ്ടാം പ്ര​തി​പ​ക്ഷ സ​ഖ്യ​യോ​ഗ​ത്തി​​ലാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​ശാ​ല സ​ഖ്യ​ത്തി​ന് ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ​ല്‍ ഇ​ന്‍​ക്ലൂ​സീ​വ് അ​ല​യ​ന്‍​സ് (ഇ​ന്ത്യ) എന്ന പേ​രി​ട്ട​ത്.

ക​ഴി​ഞ്ഞ​മാ​സം 23-ന് ​പാ​റ്റ്‌​ന​യി​ല്‍​ചേ​ര്‍​ന്ന കൂ​ട്ടാ​യ്മ​യു​ടെ തു​ട​ര്‍​ച്ച​യാ​യാ​ണ് ബം​ഗ​ളൂ​രു​വി​ല്‍ പ്ര​തി​പ​ക്ഷ​പാ​ര്‍​ട്ടി​ക​ളു​ടെ ര​ണ്ടാം യോ​ഗം ന​ട​ന്ന​ത്. പാ​റ്റ്‌​ന​യി​ല്‍ 15 പാ​ര്‍​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ല്‍ 26 പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളി​ല്‍ നി​ന്നാ​യി 49 നേ​താ​ക്ക​ള്‍ ബം​ഗ​ളൂ​രു​വി​ലെ യോ​ഗ​ത്തി​നെ​ത്തി​യി​രു​ന്നു.