തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മണ്ണന്തലയിലെത്തി. രാവിലെ 7:20ന് പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച യാത്ര മൂന്ന് മണിക്കൂര്‍ സമയം കൊണ്ടാണ് 10 കിലോമീറ്റര്‍ ദൂരം പിന്നിട്ടത്.
കോട്ടയം തിരുനക്കര മൈതാനത്ത് വൈകുന്നേരം പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ ഭൗതികശരീരം എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് 12നു ഭവനത്തില്‍ സംസ്കാര ശുശ്രൂഷ ആരംഭിക്കും.
ഭവനത്തിലെയും പള്ളിയിലെയും സംസ്കാര ശുശ്രൂഷക്കു മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.
അവസാനത്തെ ജനസമ്പര്‍ക്കയാത്ര; മൃതദേഹവുമായുള്ള വാഹനം മണ്ണന്തലയിലെത്തി
12:36 PM Jul 19, 2023 | Deepika.com