നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു

12:37 PM Jul 19, 2023 | Deepika.com
പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു മ​ര​ണം കൂ​ടി. പാ​ല​ക്കാ​ട് നെ​ന്മാ​റ വി​ത്തി​ന​ശേ​രി​യി​ല്‍ സ​ര​സ്വ​തി(60) ആ​ണ് മ​രി​ച്ച​ത്. മേ​യ് ഒ​ന്നി​ന് സ​ര​സ്വ​തി​യെ വീ​ടി​ന​ടു​ത്തു​വ​ച്ച് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ തേ​ടി. ഇ​വ​ര്‍ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ത്തി​രു​ന്നു. മു​റി​വ് ഗു​രു​ത​മാ​യ​തോ​ടെ വ​ല​തു​കാ​ലി​ലെ വി​ര​ലു​ക​ള്‍ മു​റി​ച്ചു​മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു.

പി​ന്നീ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും പേ​വി​ഷ ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.