പ്രി​യ വ​ര്‍​ഗീ​സി​ന്‍റെ നി​യ​മ​നം; ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ജോ​സ​ഫ് സ്‌​ക​റി​യ സു​പ്രീം​കോ​ട​തി​യി​ല്‍

12:37 PM Jul 19, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യു​ള്ള നി​യ​മ​ന​ത്തി​ന് പ്രി​യ വ​ര്‍​ഗീ​സി​ന്‍റെ യോ​ഗ്യ​ത ശ​രി​വ​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യ ജോ​സ​ഫ് സ്‌​ക​റി​യ സു​പ്രീംകോ​ട​തി​യി​ല്‍. ഹൈ​ക്കോ​ട​തി വി​ധി സ്‌​റ്റേ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര്‍​ജി.

പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ധ്യാ​പ​ന പ​രി​ച​യ​മാ​യി ക​ണ​ക്കാ​ക്കി​യാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് പ്രി​യ​യ്ക്ക​നു​കൂ​ല​മാ​യി വി​ധി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തി​നെ​തി​രെ നേ​ര​ത്തെ യു​ജി​സി​യും സു​പ്രീം​കോ​ട​തി​യിൽ അപ്പീൽ നൽകിയിരുന്നു.

2018ലെ ​റ​ഗു​ലേ​ഷ​ന്‍ നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന യോ​ഗ്യ​ത പ്രി​യ​യ്ക്കി​ല്ലെ​ന്നാ​ണ് യു​ജി​സി​യു​ടെ വാ​ദം. പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ധ്യാ​പ​ന പ​രി​ച​യ​മാ​യി ക​ണ​ക്കാ​ക്കാ​ന്‍ ക​ഴി​യി​ല്ല എ​ന്ന് യു​ജി​സി ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ഹൈ​ക്കോ​ട​തി വി​ധി കാ​ര​ണം 2018ലെ ​യു​ജി​സി അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ നി​യ​മ​വും വ​കു​പ്പു​ത​ന്നെ അ​പ്ര​സ​ക്ത​മാ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​തെ​ന്നും യു​ജി​സി അ​പ്പീ​ലി​ല്‍ പ​റ​യു​ന്നു. റെ​ഗു​ലേ​ഷ​നെ പൂ​ര്‍​ണ​മാ​യി ഇ​ല്ലാ​താ​ക്കു​ന്ന ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി​യു​ടേ​ത്. പ്രി​യ​യു​ടെ നി​യ​മ​നം ശ​രി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും സ​മാ​ന​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ പ​ല കേ​സു​ക​ളി​ലും ഉ​യ​രാ​മെ​ന്നും യു​ജി​സി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.