വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​രും! ജോ​ക്കോ​യ്ക്ക് വ​ൻ പി​ഴ​ശി​ക്ഷ

06:56 AM Jul 19, 2023 | Deepika.com
ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ണ്‍ ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ സെ​ർ​ബി​യ​ൻ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന് മ​റ്റൊ​രു തി​രി​ച്ച​ടി കൂ​ടി.

സ്പാ​നി​ഷ് താ​രം കാ​ർ​ലോ​സ് അ​ൽ​ക്കാ​ര​സു​മാ​യു​ള്ള ക​ലാ​ശ​പ്പോ​രി​നി​ടെ റാ​ക്ക​റ്റ് നെ​റ്റ്പോ​ളി​ൽ അ​ടി​ച്ച് ന​ശി​പ്പി​ച്ച ജോ​ക്കോ​വി​ച്ചി​ന് വിം​ബി​ൾ​ഡ​ൺ അ​ധി​കൃ​ത​ർ 6,117 പൗ​ണ്ടി​ന്‍റെ (ഏ​ക​ദേ​ശം ആ​റു​ല​ക്ഷം രൂ​പ) പി​ഴ​ശി​ക്ഷ വി​ധി​ച്ചു.

ടെ​ന്നീ​സ് ച​രി​ത്ര​ത്തി​ൽ ഒ​രു താ​രം പി​ഴ​യാ​യി ഒ​ടു​ക്കേ​ണ്ടി​വ​രു​ന്ന ഏ​റ്റ​വും വ​ലി​യ തു​ക​ക​ളി​ലൊ​ന്നാ​ണി​ത്. ഈ ​തു​ക ജോ​ക്കോ​വി​ച്ചി​ന്‍റെ സ​മ്മാ​ന​ത്തു​ക​യി​ൽ ​നി​ന്ന് വെട്ടിച്ചുരുക്കും.

ഇ​താ​ദ്യ​മാ​യ​ല്ല ജോ​ക്കോ​വി​ച്ചി​നെ​തി​രേ അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​ണ്ടാ​കു​ന്ന​ത്. 2020 യു​എ​സ് ഓ​പ്പ​ണി​നി​ടെ പോ​യി​ന്‍റ് ന​ഷ്ട​പ്പെ​ട്ട നി​രാ​ശ​യി​ൽ ജോ​ക്കോ​വി​ച്ച് നീ​ട്ടി​യ​ടി​ച്ച പ​ന്ത് ലൈ​ൻ ജ​ഡ്ജി​ന്‍റെ ക​ഴു​ത്തി​ൽ കൊ​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് താ​ര​ത്തെ മ​ത്സ​ര​ത്തി​ൽ നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യി​രു​ന്നു.