നി​ഷേ​ധാ​ത്മ​ക​ത​യി​ൽ കെ​ട്ടി​പ്പ​ടു​ത്ത സ​ഖ്യം വി​ജ​യി​ക്കി​ല്ല: പ്ര​ധാ​ന​മ​ന്ത്രി മോ​ദി

11:24 PM Jul 18, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​ങ്ങ​ളി​ൽ കെ​ട്ടി​പ്പ​ടു​ക്കു​ന്ന സ​ഖ്യ​ങ്ങ​ൾ എ​ല്ലാ​യ്പ്പോ​ഴും പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന്‍റെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബം​ഗ​ളൂ​രു​വി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം സ​ഖ്യ​ത്തി​ന് ഇ​ന്ത്യ എ​ന്ന് പേ​രി​ട്ട​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

സ​ഖ്യം അ​ധി​കാ​ര​ത്തി​നു വേ​ണ്ടി​യാ​കു​ന്പോ​ൾ, അ​ഴി​മ​തി ല​ക്ഷ്യം​വ​ച്ചു​ള്ള സ​ഖ്യ​മാ​കു​മ്പോ​ൾ, കൂ​ട്ടു​കെ​ട്ട് സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​കു​മ്പോ​ൾ, ജാ​തീ​യ​ത​യും പ്രാ​ദേ​ശി​ക​വാ​ദ​വും മ​ന​സി​ൽ​വ​ച്ച് സ​ഖ്യ​മു​ണ്ടാ​ക്കു​മ്പോ​ൾ, ആ ​കൂ​ട്ടു​കെ​ട്ട് രാ​ജ്യ​ത്തി​ന് ദോ​ഷ​ക​ര​മാ​ണ്.

ന​മ്മു​ടെ രാ​ജ്യ​ത്ത്, രാ​ഷ്ട്രീ​യ സ​ഖ്യ​ങ്ങ​ളു​ടെ നീ​ണ്ട ച​രി​ത്ര​മു​ണ്ട്. എ​ന്നാ​ൽ നി​ഷേ​ധാ​ത്മ​ക​ത​യി​ൽ കെ​ട്ടി​പ്പ​ടു​ത്ത ഒ​രു സ​ഖ്യ​വും ഒ​രി​ക്ക​ലും വി​ജ​യി​ച്ചി​ട്ടി​ല്ല- പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.