കോൽക്കത്ത: ജനഹൃദയങ്ങളിൽ ഉമ്മൻചാണ്ടിക്ക് മരണമില്ലെന്ന് ബംഗാൾ ഗവർണർ ഡോ. സി.വിആനന്ദബോസ്. ഉമ്മൻചാണ്ടിക്ക് രാഷ്ട്രീയത്തെക്കാൾ വലുത് മനുഷ്യത്വമാണ്. എലാറ്റിലും വലുത് പുതുപ്പള്ളിയെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടി എന്ന നേതാവ് പുതുപ്പള്ളിയിൽ നിന്നു വന്നു, പുതുപ്പള്ളിയിലേക്ക് മടങ്ങിപ്പോകുന്നു, ജനഹൃദയങ്ങളിൽ തനിക്കുമാത്രം അവകാശപ്പെടാവുന്ന പ്രത്യേക ഇടം മാറ്റിവച്ചുകൊണ്ട്.
ജീവിച്ചിരിക്കുന്ന സീസറെക്കാൾ ശക്തനാണ് മരിച്ച സീസർ എന്ന് പറയുന്നത് ഉമ്മൻചാണ്ടിയുടെ കാര്യത്തിലും ശരിയാണ്. ജനഹൃദയങ്ങളിൽ അദ്ദേഹത്തിന് മരണമില്ല- ഗവർണർ പറഞ്ഞു.
ജനഹൃദയങ്ങളിൽ ഉമ്മൻചാണ്ടിക്ക് മരണമില്ല: ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്
09:49 PM Jul 18, 2023 | Deepika.com