കാ​യം​കു​ള​ത്ത് യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു

10:24 PM Jul 18, 2023 | Deepika.com
ആ​ല​പ്പു​ഴ: കാ​യം​കു​ളം കൃ​ഷ്ണ​പു​ര​ത്ത് യു​വാ​വി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി. പു​തു​പ്പ​ള്ളി പ​ത്തി​ശേ​രി വേ​ലി​ശേ​രി​ൽ ത​റ​യി​ൽ സ​ന്തോ​ഷ് - ശ​കു​ന്ത​ള ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​മ്പാ​ടി(21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കാ​പ്പി​ൽ കി​ഴ​ക്ക് മാ​വി​നാ​ൽ കു​റ്റി ജം​ഗ്ഷ​ന് സ​മീ​പ​ത്തെ റോ​ഡി​ൽ വ​ച്ച് ഇ​ന്ന് വൈ​കി​ട്ട് ആ​റി​നാ​ണ് അ​മ്പാ​ടി കൊ​ല്ല​പ്പെ​ട്ട​ത്. വാ​ഹ​നാ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം.

ബൈ​ക്കി​ലെ​ത്തി​യ ഇ​രു സം​ഘ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും തു​ട​ർ​ന്ന് അ​മ്പാ​ടി​ക്ക് വെ​ട്ടും കു​ത്തു​മേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ അ​മ്പാ​ടി​യു​ടെ സ​ഹോ​ദ​ര​ൻ അ​ർ​ജു​ൻ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

അ​മ്പാ​ടി​യെ ആ​ക്ര​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ഹോ​ക്കി സ്റ്റി​ക്ക്, ക്രി​ക്ക​റ്റ് ബാ​റ്റ് എ​ന്നി​വ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. പ്ര​തി​ക​ളെ​ക്കു​റി​ച്ചു സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. അ​മ്പാ​ടി​യു​ടെ മൃ​ത​ദേ​ഹം കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.