ഒ​രാ​ഴ്ച ദു:​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ച് കെ​പി​സി​സി

06:34 PM Jul 18, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച​ത്തെ ദുഃ​ഖാ​ച​ര​ണം കെ​പി​സി​സി പ്ര​ഖ്യാ​പി​ച്ചു.

ഈ ​മാ​സം 22ന് ​കോ​ഴി​ക്കോ​ട് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ജ​ന​സ​ദ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള കെ​പി​സി സി​യു​ടെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും സെ​ല്ലു​ക​ളു​ടെ​യും എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ളും മാ​റ്റി​വ​ച്ചു.

ജി​ല്ല, ബ്ലോ​ക്ക്, മ​ണ്ഡ​ലം, ബൂ​ത്ത്, സി​യു​സി ത​ല​ങ്ങ​ളി​ൽ ഈ ​ഒ​രാ​ഴ്ച​ക്കാ​ലം ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്ത​ണ​മെ​ന്നും പാ​ർ​ട്ടി ഓ​ഫീ​സു​ക​ളി​ൽ പ​താ​ക പ​കു​തി താ​ഴ്ത്തി കെ​ട്ട​ണ​മെ​ന്നും നേ​തൃ​ത്വം ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.