സി​പി​ഐ​യി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി; മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം​എ​ൽ​എ​യെ ത​രം​താ​ഴ്ത്തി

10:36 PM Jul 18, 2023 | Deepika.com
പാ​ല​ക്കാ​ട്: സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം​എ​ൽ​എ അ​ട​ക്ക​മു​ള്ള മൂ​ന്ന് നേ​താ​ക്ക​ൾ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി.

പ​ട്ടാ​മ്പി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​യാ​യ മു​ഹ്സി​നെ ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​ക്കും ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കൊ​ടി​യി​ല്‍ രാ​മ​കൃ​ഷ്ണ​ന്‍, പ​ട്ടാ​മ്പി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സു​ഭാ​ഷ് എ​ന്നി​വ​രെ ബ്രാ​ഞ്ച് ക​മ്മി​റ്റി​യി​ലേ​ക്കും പാ​ർ​ട്ടി ത​രം​താ​ഴ്ത്തി.

കാ​നം രാ​ജേ​ന്ദ്ര​ൻ - കെ.​ഇ. ഇ​സ്മാ​യി​ൽ പ​ക്ഷ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​ട​ല​പ്പി​ണ​ക്കം രൂ​ക്ഷ​മാ​യ​തി​നി​ടെ​യാ​ണ് വി​ഭാ​ഗീ​യ​ത ആ​രോ​പി​ച്ച് മു​ഹ്സി​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി എ​ടു​ത്ത​ത്.

ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നി​ടെ​യു​ണ്ടാ​യ വി​ഭാ​ഗീ​യ​തെ​പ്പ​റ്റി അ​ന്വേ​ഷി​ക്കാ​നാ​യി പാ​ർ​ട്ടി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​രം​താ​ഴ്ത്ത​ൽ.