ആലപ്പുഴ: രാഷ്ട്രീയത്തിൽ ശത്രുക്കൾ ഒരുപാട് ഉണ്ടായിട്ടും ആരോടും ശത്രുത ഇല്ലാത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവച്ച ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ എന്നും ഉണ്ടാവും. ചെറുപ്പം മുതൽ ഉമ്മൻ ചാണ്ടിയുമായി തനിക്ക് അടുപ്പമുണ്ട്.
ഒരു നേതാവ് വളർന്ന് വന്നാൽ താഴെയുള്ള ജനങ്ങളെ വിസ്മരിക്കും. എന്നാൽ ഉമ്മൻ ചാണ്ടി എന്നും താഴെത്തട്ടിലെ സാധാരണക്കാർക്കൊപ്പമായിരുന്നു.
അദ്ദേഹത്തിന്റെ വേർപാട് കേരള രാഷ്ട്രീയത്തിൽ നികത്താനാവാത്ത വിടവാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ആരോടും ശത്രുതയില്ലാത്ത നേതാവ്: വെള്ളാപ്പള്ളി നടേശൻ
05:57 PM Jul 18, 2023 | Deepika.com