ചങ്ങനാശേരി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ദേഹവിയോഗം ജനങ്ങളെയും നാടിനെയും നടുക്കിയിരിക്കുകയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
അസുഖബാധിതൻ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ വേർപാട് അപ്രതീക്ഷിതമാണെന്ന് സുകുമാരൻ നായർ പറഞ്ഞു.
ശാന്തശീലനും സത്യസന്ധനും നീതിമാനും കരുത്തനായ ഭരണാധികാരിയും രാഷ്ട്രീയഭേദമന്യേ ഏവർക്കും ഉപകാരിയും പൊതുജനസമ്പർക്കം എപ്പോഴും നേരിട്ട് അനുഭവിച്ചിരുന്നതുമായ ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.
നായർ സർവീസ് സൊസൈറ്റിയുമായി എന്നും അടുത്ത ബന്ധം അദ്ദേഹം പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ വേർപാട് താങ്ങാനാവാത്തതാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ഈ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
അസുഖബാധിതനായിരുന്നെങ്കിലും വേർപാട് അപ്രതീക്ഷിതം: സുകുമാരൻ നായർ
05:56 PM Jul 18, 2023 | Deepika.com